ലണ്ടൻ: വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ ക്രിക്കറ്റ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിലുണ്ടാകില്ല.

കാൽമുട്ടിന് പരിക്കേറ്റ റസ്സലിന് തുടർന്ന് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ടീമിൽനിന്ന് ഒഴിവാക്കി. പകരം, മുൻനിര ബാറ്റ്‌സ്‌മാൻ സുനിൽ ആംബ്രിസിനെ ടീമിൽ ഉൾപ്പെടുത്തി. ഐ.പി.എല്ലിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മികച്ച ഫോം തെളിയിച്ച റസ്സൽ ലോകകപ്പിൽ വെസ്റ്റിൻഡീസിനുവേണ്ടി നാലു മത്സങ്ങളേ കഴിച്ചുള്ളൂ. കാര്യമായി തിളങ്ങാനുമായില്ല.

ജാസൺ റോയ് ഇന്നും കളിക്കില്ല

ലണ്ടൻ: പരിക്കിലുള്ള ഇംഗ്ലണ്ട് ഓപ്പണർ ജാസൺ റോയ് ചൊവ്വാഴ്ച ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിലും കളിക്കില്ല. പകരം ജെയിംസ് വിൻസ് ഓപ്പണറായി തുടരാനാണ് സാധ്യത. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ നിർണായക മത്സരമാണിത്. പരിചയസമ്പന്നനായ ജാസൺ റോയുടെ അഭാവം ഇംഗ്ലണ്ടിനെ ബാധിക്കും. ലോകകപ്പിലെ ആദ്യ നാലു മത്സരം കളിച്ച ജാസൺ, ബംഗ്ലാദേശിനെതിരേ സെഞ്ചുറിയും (153) ദക്ഷിണാഫ്രിക്കയോട് അർധസെഞ്ചുറിയും (54) നേടിയിരുന്നു. പിന്നീട് പേശിവലിവുമൂലം മാറിനിൽക്കുകയായിരുന്നു.

Content Highlights: Andre russell, world cup