കൊച്ചി: സന്തോഷ് ട്രോഫിക്കു കിക്കോഫാകുന്നതിനുമുമ്പ് കേരളത്തിനു തിരിച്ചടിയായി പരിക്കും ഐ ലീഗ് രജിസ്‌ട്രേഷൻ പ്രശ്നവും. തിങ്കളാഴ്ചനടന്ന പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ജിജോ ജോസഫ് ബുധനാഴ്ച ആദ്യമത്സരത്തിൽ കളിക്കില്ല. ഐ ലീഗ് രജിസ്‌ട്രേഷനിലെ പ്രശ്നംമൂലം മധ്യനിര താരം മുഹമ്മദ് റാഷിദിനും കളിക്കാൻ സാധിക്കില്ല. കഴിഞ്ഞതവണ ഗോകുലം എഫ്.സി.ക്കുവേണ്ടി ഐ ലീഗിൽ കളിച്ചിരുന്ന റാഷിദിന്റെ രജിസ്‌ട്രേഷൻ ഇതുവരെ മാറ്റാതിരുന്നതാണ് വിനയായത്.

കോച്ച് സ്പീക്കിങ്

പരിശീലനമത്സരങ്ങളും ഒരുക്കങ്ങളും സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് ടീം. എതിരാളികളെ ചെറുതായി കാണാനൊന്നും ഞങ്ങളില്ല. ഏറ്റവും മികച്ച കളിയിലൂടെ ഏറ്റവും മികച്ച ഫലം ഉണ്ടാക്കാനാണ് ശ്രമം -

ബിനോ ജോർജ്, (കേരള ടീം കോച്ച്)