വനിത ബോക്സിങ്ങിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യൻ താരം പൂജാറാണി ശനിയാഴ്ച ക്വാർട്ടർഫൈനൽ പോരാട്ടത്തിനിറങ്ങും. ലോക രണ്ടാം നമ്പർ താരം ചൈനയുടെ ക്യൂൻ ലിയാണ് എതിരാളി. ജയിച്ച് സെമിയിൽ കടന്നാൽ ഇന്ത്യൻ താരത്തിന് മെഡലുറപ്പിക്കാം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.35-നാണ് മത്സരം.

69 കിലോഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ അൾജീരിയയുടെ ഐചർക് ചിയാബിനെ തോൽപ്പിച്ചാണ് പൂജ മുന്നേറിയത്. 2021 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പൂജ മികച്ച ഫോമിലാണ്. 30-കാരിയായ താരം 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിരുന്നു.

റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ക്യൂൻ ലി. 2018 ലോകചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിട്ടുണ്ട്.