കൊൽക്കത്ത: പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ബെംഗളൂരു എഫ്.സി.യെ കീഴടക്കി എഫ്.സി. ഗോവ ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു (3-2). സെമിഫൈനലിന്റെ നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും തുല്യത (2-2) പാലിച്ചു. ഞായറാഴ്ചത്തെ ഫൈനലിൽ മുഹമ്മദൻസാണ് എതിരാളി.

ഗോവയ്ക്കായി ദേവേന്ദ്ര മുർഗാവോകർ (8), റെഡിം ലാങ് (72) എന്നിവർ ഗോൾ നേടി. ബെംഗളൂരുവിനായി ശിവശക്തി നാരായണൻ ഇരട്ടഗോൾ (1, 83) നേടി. ഷൂട്ടൗട്ടിൽ ഗോവ മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബെംഗളൂരുവിന് രണ്ട് കിക്കുകൾ മാത്രമേ ഗോളായുള്ളൂ.