ക്വീൻസ്‌ലൻഡ് (ഓസ്‌ട്രേലിയ): പിങ്ക് ബോളിൽ ആദ്യ മത്സരത്തിന് ഇന്ത്യൻ വനിതാ ക്രിക്കറ്റർമാർ. ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ടെസ്റ്റ് ക്രിക്കറ്റിന് വ്യാഴാഴ്ച തുടക്കം. ഇന്ത്യ ആദ്യമായാണ് പിങ്ക്‌ബോൾ (ഡേ നൈറ്റ്) ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യയെ മിതാലി രാജും ഓസ്‌ട്രേലിയയെ മെഗ് ലാനിങ്ങും നയിക്കുന്നു. ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് തുടങ്ങും.

ഏകദിന പരമ്പരയിൽ ഒാസ്ട്രേലിയ 2-1ന് ജയിച്ചെങ്കിലും ഇന്ത്യ നല്ല മത്സരം കാഴ്ചവെച്ചിരുന്നു. ഇന്ത്യയുടെ പ്രധാനതാരം ഹർമൻപ്രീത് കൗർ പരിശീലനത്തിനിടെ പരിക്കേറ്റ് ടെസ്റ്റിൽനിന്ന്‌ പിന്മാറി.

കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യൻ വനിതകൾ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് മത്സരം സമനിലയായി. ഓസ്‌ട്രേലിയയുമായി അവസാനമായി കളിച്ചത് 2006-ൽ. അന്ന് ഇന്ത്യ തോറ്റു. അന്ന് കളിച്ച ടീമിലെ മിതാലി രാജ്, ജുലൻ ഗോസ്വാമി എന്നിവർ ഇക്കുറിയും ടീമിലുണ്ട്.