ലിവർപൂൾ: ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിലെ സ്‌ട്രൈക്കർ റോജർ ഹണ്ട് (83) അന്തരിച്ചു. അസുഖബാധിതനായിരുന്നു. 1966-ൽ ഫിഫ ലോകകപ്പ് ജയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ടൂർണമെന്റിൽ ആറ് കളിയിൽ മൂന്ന് ഗോളടിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനെതിരേ ഇരട്ടഗോൾ നേടി. രാജ്യത്തിനായി 34 കളിയിൽ 18 ഗോളടിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ ഇതിഹാസതാരങ്ങളിലൊരാളാണ്. ക്ലബ്ബിനായി 492 കളിയിൽ 285 ഗോൾ നേടി. രണ്ടുതവണ ഫസ്റ്റ് ഡിവിഷൻ കിരീടം നേടി. ബോൾട്ടൻ വാണ്ടറേഴ്‌സിനും കളിച്ചു.