: അവസാന ഓവർവരെ ആവേശം നിലനിർത്തിയ കാൺപുർ ടെസ്റ്റിന്റെ പിച്ചൊരുക്കിയവർക്ക് ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രാഹുൽ ദ്രാവിഡിന്റെ സമ്മാനം. 35,000 രൂപയാണ് മത്സരശേഷം ദ്രാവിഡ് സമ്മാനം പ്രഖ്യാപിച്ചത്. ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ പിച്ച് തയ്യാറാക്കിയ ശിവകുമാറിനും ഗ്രൗണ്ട് സ്റ്റാഫിനും ഈ തുക ലഭിക്കും.

നിലവാരമുള്ള ബാറ്റിങ്ങിനെയും പേസ്-സ്പിൻ ബൗളിങ്ങിനെയും ഒരുപോലെ തുണച്ച പിച്ച് അവസാനദിവസവും പോറലൊന്നുമില്ലാതെനിന്നു. അതുകൊണ്ടാണ് മത്സരം ഇത്ര ആവേശകരമായത്. അവസാനദിവസം ബാറ്റിങ് ദുഷ്‌കരമാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ഇത്രയും സ്‌പോർട്ടിങ് ആയ വിക്കറ്റ് ഒരുക്കിയതുകൊണ്ടാണ് ദ്രാവിഡ് സമ്മാനം പ്രഖ്യാപിച്ചത്.