സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് സ്കൂട്ടർ അപകടത്തിൽ പരിക്ക്. മകൻ ജാക്‌സനൊപ്പം സഞ്ചരിക്കവേ, വോണിന്റെ ബൈക്ക് തെന്നിവീഴുകയായിരുന്നു. 15 മീറ്ററോളം തെന്നിനീങ്ങി. കാലിന് പൊട്ടലുണ്ടെന്ന സംശയത്തിലാണ് ആശുപത്രിയിലെത്തിയത്. വലിയ പരിക്കില്ലെങ്കിലും ശരീരത്തിന് കഠിനവേദനയുണ്ടെന്ന് വോൺ പറഞ്ഞു.