ന്യൂഡൽഹി: ഐ ലീഗ് ഫുട്‌ബോളിൽ ഈ സീസണിലെ തരംതാഴ്ത്തൽ ഒഴിവാക്കാൻ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ആലോചിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച യോഗം ചേരും.

മണിപ്പൂർ ക്ലബ്ബ് നെറോക്ക എഫ്.സി.യാണ് ഇക്കുറി തരംതാഴ്ത്തപ്പെടേണ്ടത്. കോവിഡ് പ്രതിസന്ധിയും ഐ ലീഗ് പതിവ് ഘടനയിൽനിന്ന് വ്യത്യസ്തമായി നടത്തിയതും കണക്കിലെടുത്താണ് തരംതാഴ്ത്തൽ ഒഴിവാക്കാൻ ആലോചിക്കുന്നത്. തരംതാഴ്ത്തൽ ഒഴിവാക്കണമെന്ന് നെറോക്ക എഫ്.സി. ആവശ്യപ്പെട്ടിരുന്നു.