പാരീസ്: മൂന്ന് അസിസ്റ്റുകളുമായി സൂപ്പർതാരം ലയണൽ മെസ്സി തിളങ്ങിയ കളിയിൽ പി.എസ്.ജി.ക്ക് തകർപ്പൻ ജയം. സെയ്ന്റ് എറ്റീനെ തോൽപ്പിച്ചു (3-1). മർക്വീന്യോസ് ഇരട്ടഗോൾ (45, 90) നേടി. എയ്ഞ്ചൽ ഡി മരിയയും (79) ലക്ഷ്യം കണ്ടു. എറ്റീനായി ഡെനീസ് ബൗംഗെ (23) ലക്ഷ്യം കണ്ടു.

ജയത്തിലും സൂപ്പർതാരം നെയ്മറിന് പരിക്കേറ്റത് പി.എസ്.ജി.ക്ക് തിരിച്ചടിയായി. സ്‌ട്രെക്ചറിലാണ് നെയ്മറിനെ കൊണ്ടുപോയത്.