മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ മുൻ ചാമ്പ്യന്മാരായ യുവന്റസിനെ ഞെട്ടിച്ച് അറ്റ്‌ലാന്റ (0-1). 28-ാം മിനിറ്റിൽ ദുവാൻ സപാറ്റ നേടിയ ഗോളിലാണ് അറ്റ്‌ലാന്റ ജയം നേടിയത്.

കളിയിൽ ആധിപത്യം പുലർത്തിയ യുവന്റസ് കൂടുതൽ ആക്രമണം സംഘടിപ്പിച്ചു. എന്നാൽ, ഗോൾ മാത്രം വന്നില്ല. അവസാനം കളിച്ച അഞ്ച് മത്സരത്തിൽ മൂന്നാം തോൽവിയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്റർമിലാൻ വെനീസെയെ തോൽപ്പിച്ചു (2-0). ഹകൻ കാൽഹാനോഗ്ലു (34), ലൗട്ടാറോ മാർട്ടിനെസ് (പെനാൽട്ടി 90+6) എന്നിവർ സ്കോർ ചെയ്തു.