സിഡ്‌നി: ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിൽ 66 റൺസിന് തോറ്റതിനു പിന്നാലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴയും. നിശ്ചിത സമയത്ത് ബൗളിങ് പൂർത്തിയാക്കാതിരുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ മാച്ച് ഫീസിന്റെ 20 ശതമാനം പിഴയായി ഈടാക്കും. നിശ്ചിതസമയത്ത് എറിയേണ്ടതിലും ഒരു ഓവർ കുറച്ചാണ് എറിഞ്ഞത്. ഇന്ത്യൻ ക്യാപ്റ്റൻ കോലി പിഴശിക്ഷ അംഗീകരിച്ചതോടെ മറ്റ് നടപടികളൊന്നുമുണ്ടാകില്ല.