കോഴിക്കോട്: സ്വീഡനിലെ ഹാംസ്റ്റഡിൽ നടക്കുന്ന ലോക സബ് ജൂനിയർ ക്ളാസിക് പവർലിഫ്റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സ്വദേശിനി പ്രഗതി പി. നായർക്ക് വെള്ളിമെഡൽ. മൂന്ന് വിഭാഗങ്ങളിലായി 185 കിലോഗ്രാം ഉയർത്തിയാണ് രണ്ടാംസ്ഥാനം നേടിയത് (സ്‌കോട്ട് 60 കി.ഗ്രാം, ബെഞ്ച് പ്രസ് 30 കി.ഗ്രാം, ഡെഡ്‌ലിഫ്റ്റ് 95 കി.ഗ്രാം). കോഴിക്കോട് അശോകപുരത്തെ പ്രതാപന്റെയും പ്രസീലയുടെയും മകളായ പ്രഗതി പ്രെവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. സി.വി. അബ്ദുൾ സലീമിന്റെ കീഴിലാണ്‌ പരിശീലനം.