കൊൽക്കത്ത: എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ ബെംഗളൂരു യുണൈറ്റഡിനെ തോൽപ്പിച്ച് കൊൽക്കത്ത മുഹമ്മദൻസ് ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ കടന്നു. സെമിഫൈനലിൽ 4-2 നാണ് ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും (2-2) തുല്യത പാലിച്ചു.

എക്സ്ട്രാ ടൈമിൽ മുഹമ്മദൻസിനായി ബ്രണ്ടൻ വാൻലാൽറെംഡിക (103), നിക്കോള സ്റ്റോയാനോവിച്ച് (110) എന്നിവർ ഗോൾ നേടി. നിശ്ചിതസമയത്ത് മാർക്കസ് ജോസഫ് (9), അലി ഫൈസൽ (38) എന്നിവര്‍ ഗോൾ നേടി. ബെംഗളൂരുവിനായി പെഡ്രോ പാൻസി (1), ദേബനാഥ് (78) എന്നിവർ ഗോൾ നേടി. ഇഞ്ചുറിടൈമിൽ ബെംഗളൂരുവിന്റെ ജെയിംസ് സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.