ന്യൂഡൽഹി: പരിക്കുകാരണം കളിക്കാനാകാതെ വന്നതോടെ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നർ കുൽദീപ് യാദവ് ഐ.പി.എൽ. ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.

കാൽമുട്ടിനേറ്റ പരിക്കുകാരണം വിഷമിക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിലും ഉടൻ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ചൈനാമെൻ ബൗളറായ കുൽദീപ് ജൂലായിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20-യിലാണ് ഒടുവിൽ കളിച്ചത്.