ലണ്ടൻ: ഇംഗ്ലണ്ടിന്റെ സ്പിൻ ഓൾറൗണ്ടർ മോയിൻ അലി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്ന് 34-കാരനായ മോയിൻ അറിയിച്ചു. 2014-ലാണ് അന്താരാഷ്ട്ര ടെസ്റ്റ് കളിച്ചുതുടങ്ങിയത്. 64 മത്സരത്തിൽ 2,914 റൺസും 195 വിക്കറ്റും നേടി. ഇപ്പോൾ ഐ.പി.എലിൽ ചെന്നൈ സൂപ്പർ കിങ്‌സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു.