ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ശനിയാഴ്ച ആഴ്‌സനൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ന്യൂകാസിലിനെ തോൽപ്പിച്ചു. 56-ാം മിനിറ്റിൽ ബുകായോ സാക ആഴ്‌സനലിനെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി പട്ടിക തികച്ചു.

13 കളിയിൽ ഏഴു വിജയം ഉൾപ്പെടെ 23 പോയന്റുള്ള ആഴ്‌സനൽ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. ചെൽസി (29 പോയന്റ്), ലിവർപൂൾ (28), മാഞ്ചെസ്റ്റർ സിറ്റി (26) എന്നീ ടീമുകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.