കോഴിക്കോട്: സീനിയർ വനിതകളുടെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ ചലഞ്ചർ ട്രോഫി ടീമിൽ ഇടം നേടി കേരളതാരം കീർത്തി ജെയിംസ്. ഓഫ് സ്പിൻ ബൗളിങ് ഓൾറൗണ്ടറായ കീർത്തി ഇന്ത്യ ഡി ടീമിലാണ് ഇടംനേടിയത്. ഇന്ത്യ എ, ബി, സി, ഡി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഡിസംബർ നാലുമുതൽ ഒമ്പതു വരെ വിജയവാഡയിലാണ്‌.