ലണ്ടൻ: ജയത്തോടെ ആഴ്‌സനലും ലെസ്റ്റർ സിറ്റി, എ.എസ്. റോമ ടീമുകൾ യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ആഴ്‌സനൽ മോൾഡെയെ കീഴടക്കി (3-0). ലെസ്റ്റർ സിറ്റി ബ്രഗയോട് സമനില പാലിച്ചു (3-3). റോമ സി.എഫ്.ആർ ക്ലുജിനെ കീഴടക്കി (2-0).
ഗ്രൂപ്പ് ബിയിൽനിന്ന് 12 പോയന്റുമായാണ് ആഴ്‌നൽ അടുത്ത ഘട്ടത്തിലേക്ക് മൂന്നേറിയത്. ഗ്രൂപ്പ് ജി.യിൽ ലെസ്റ്റർ സിറ്റിക്കും ഗ്രൂപ്പ് എ.യിൽ റോമയ്ക്കും 10 പോയന്റുണ്ട്. രണ്ട് റൗണ്ട് ബാക്കി നിൽക്കെ ഗ്രൂപ്പ് മൂന്നാംസ്ഥാനത്തുള്ള ടീമുകൾക്ക് ഇവരെ മറികടക്കാൻ കഴിയില്ലെന്നുറപ്പായതോടെയാണ് നോക്കൗട്ട് ബർത്ത് ലഭിച്ചത്.
മറ്റുമത്സരങ്ങളിൽ നോട്ടനം ലുഡോഗൊരെറ്റ്‌സിനേയും (4-0), നാപ്പോളി റിയേക്കയേയും (4-0) തോൽപ്പിച്ചു. എ.സി. മിലാനും ലില്ലും (1-1) സമനിലയിൽ പിരിഞ്ഞു.