ചെറുപ്പത്തിൽതന്നെ കിട്ടുന്ന വലിയ പ്രശസ്തിയും തുടർന്നുണ്ടാകുന്ന പ്രതീക്ഷാഭാരവും മത്സരം ആസ്വദിക്കുന്നതിൽനിന്ന് താരങ്ങളെ തടയുന്നു എന്നുവേണം മനസ്സിലാക്കാൻ. തോൽവിയോടുള്ള ഭയം അവരിൽ കൂടുന്നു. സ്പോർട്‌സ് സ്പിരിറ്റുതന്നെ ചോർന്നുപോകുന്നു. ടീം ഇനങ്ങളേക്കാൾ കൂടുതൽ സമ്മർദമാണ് വ്യക്തിഗത ഇനങ്ങളിൽ താരങ്ങൾക്കുമേൽ ഉണ്ടാകുന്നത്. ശാരീരികക്ഷമത പോലെതന്നെ മാനസികാരോഗ്യവും പ്രധാനമാണ്. വലിയ ടൂർണമെന്റുകളുടെ സംഘാടകർ സ്പോർട്‌സ് സൈക്കോളജിക്ക് കൂടുതൽ പ്രാധാന്യം നൽകണം.

ഡോ. അരുൺ ബി. നായർ

അസോസിയേറ്റ് പ്രൊഫസർ

സൈക്യാട്രി

തിരുവനന്തപുരം മെഡിക്കൽ കോളേജ്