അഹമ്മദാബാദ്: ബറോഡയ്ക്ക് ജയിക്കാൻ അവസാന മൂന്നുപന്തിൽ വേണ്ടത് 15 റൺസ്. ഹരിയാണ ബൗളർ സുമിത് കുമാറിനെ നേരിടുന്നത് വിഷ്ണു സോളങ്കി. നാലാം പന്തിൽ സിക്സ്, അഞ്ചാം പന്തിൽ ഫോർ, ആറാം പന്തിൽ സിക്സ്... അദ്ഭുതവിജയവുമായി സയ്യദ് മുഷ്ത്താഖലി ട്രോഫി ക്രിക്കറ്റിൽ ബറോഡ സെമിഫൈനലിൽ കടന്നു.

സ്‌കോർ: ഹരിയാണ 20 ഓവറിൽ ഏഴിന് 148, ബറോഡ 20 ഓവറിൽ രണ്ടിന് 150.

46 പന്തിൽ അഞ്ചു സിക്സും നാലു ഫോറും സഹിതം സോളങ്കി പുറത്താവാതെ നേടിയത് 71 റൺസ്.