കോഴിക്കോട്: ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി കേരള ടീമിന്റെ പരിശീലനം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. ജനുവരി 30 മുതൽ ഫെബ്രുവരി എട്ടുവരെയാണ് ക്യാമ്പ്. 28 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ, എസ്. ശ്രീശാന്ത്, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിൻ ബേബി, രോഹൻ പ്രേം തുടങ്ങിയവർ ടീമിലുണ്ട്.

സീസണിലെ രഞ്ജി ട്രോഫി, ഏകദിന ടൂർണമെന്റുകൾ ശേഷിക്കുന്നു. രണ്ട് ടൂർണമെന്റുകളും നടക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രഞ്ജി നടത്താൻ തീരുമാനിച്ചാൽ ഏകദിന ടൂർണമെന്റ് ഉപേക്ഷിക്കാൻ ഇടയുണ്ട്.