കറാച്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താന് മേൽക്കൈ. രണ്ടാം ദിനം കളിനിർത്തുമ്പോൾ എട്ട് വിക്കറ്റിന് 308 എന്നനിലയിലാണ് പാകിസ്താൻ. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സിൽ 220 റൺസിന് പുറത്തായിരുന്നു. പാകിസ്താന് ഇപ്പോൾ 88 റൺസ് ലീഡായി. പാകിസ്താനുവേണ്ടി ഫവദ് ആലം സെഞ്ചുറി (109) നേടി.