മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ റയൽ മഡ്രിഡിന് ഗോൾരഹിത സമനില. വിയ്യാറയലാണ് തളച്ചത്. ഏഴു കളിയിൽ റയലിന്റെ രണ്ടാം സമനിലയാണിത്.

നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് അലാവെസിനോട് തോറ്റു (1-0). വിക്ടർ ലഗൗർഡിയോ (നാല്) വിജയഗോൾ നേടി. ഏഴു കളിയിൽ 17 പോയന്റുമായി റയൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ആറു കളിയിൽ 14 പോയന്റുള്ള സെവിയ രണ്ടാം സ്ഥാനത്തുണ്ട്.