ന്യൂഡൽഹി: സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി മധ്യനിരതാരം സഹൽ അബ്ദുസമദ് ഇടംനേടി. 23 അംഗ ഇന്ത്യൻ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. ഒക്ടോബറിൽ മാലദ്വീപിലാണ് മത്സരം. ഏഴുവട്ടം ചാമ്പ്യന്മാരായ ഇന്ത്യ ആദ്യകളിയിൽ ഒക്ടോബർ നാലിന് ബംഗ്ലാദേശിനെ നേരിടും.

ടീം: ഗുർപ്രീത് സിങ്, അമരീന്ദർ സിങ്, വിശാൽ കെയ്ത് (ഗോൾകീപ്പർ). പ്രീതം കോട്ടാൽ, സെറിട്ടൻ ഫെർണാണ്ടസ്, ചിങ്‌ലെൻസന സിങ്, രാഹുൽ ഭെക്കെ, സുഭാശിഷ് ബോസ്, മന്ദർറാവു ദേശായ് (പ്രതിരോധം), ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, അപുയ, അനിരുദ്ധ് ഥാപ്പ, സഹൽ, ജീക്‌സൻസിങ്, ഗ്ലെൻ മാർട്ടിനെസ്, സുരേഷ് സിങ്, ലിസ്റ്റൻ കൊളാസോ, യാസിർ മുഹമ്മദ് (മധ്യനിര). മൻവീർ സിങ്, റഹീം അലി, സുനിൽഛേത്രി, ഫാറുഖ് ചൗധരി (മുന്നേറ്റം).