ഫുെജെറ: ജയത്തോടെ തുടക്കമിട്ടതിന്റെ ആവേശത്തിൽ ഇന്ത്യൻ അണ്ടർ-23 ഫുട്‌ബോൾ ടീം കളത്തിൽ. എ.എഫ്.സി. ഏഷ്യകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ യു.എ.ഇ.യാണ് എതിരാളി. ബുധനാഴ്ച രാത്രി 10 മണിക്കാണ് മത്സരം.

ആദ്യകളിയിൽ ഒമാനെ 2-1 നാണ് ഇന്ത്യൻ യുവസംഘം കീഴടക്കിയത്. റഹീം അലിയും വിക്രം പ്രതാപ് സിങ്ങും ഗോൾ നേടി. ആദ്യകളിയിൽ കിർഗിസ്താനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് യു.എ.ഇ. ഇറങ്ങുന്നത്.