ഹൈദരാബാദ്: അണ്ടർ 25 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം പ്രീ ക്വാർട്ടറിൽ. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച ബംഗാളിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു. സ്കോർ: ബംഗാൾ 50 ഓവറിൽ എട്ടിന് 233, കേരളം 47.1 ഓവറിൽ രണ്ടിന് 236. കേരളത്തിനുവേണ്ടി എൻ.പി. ബേസിൽ 47 റൺസിന് മൂന്നു വിക്കറ്റും ശ്രീഹരി നായർ 28 റൺസിന് രണ്ടു വിക്കറ്റും നേടി. ബാറ്റിങ്ങിൽ ആശ്വിൻ ആനന്ദ് (83*), സൽമാൻ നിസാർ (68*), കൃഷ്ണപ്രസാദ് (55) എന്നിവർ തിളങ്ങി. ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ കേരളം ഗുജറാത്തിനെ നേരിടും.