ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം വന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം അനിശ്ചിതത്വത്തിലാകും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഡിസംബർ 17-ന് തുടങ്ങാനിരിക്കുകയാണ്. പരമ്പരയിൽ മൂന്നു ടെസ്റ്റും മൂന്ന് ഏകദിനവും നാല് ട്വന്റി 20 മത്സരങ്ങളുമുണ്ട്.

കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ, ഇവിടെനിന്നുള്ള യാത്രക്കാർക്ക് മറ്റു രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. ക്വാറന്റീൻ വ്യവസ്ഥകളും മാറും. കുറച്ചുദിവസങ്ങൾക്കുശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) ഭാരവാഹി അറിയിച്ചു.