ടോക്യോ: ഷൂട്ടിങ് റേഞ്ചിൽ ഒരിക്കൽക്കൂടി പ്രതീക്ഷയോടെ ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ മെഡൽപ്രതീക്ഷയായ സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യം ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങുന്നു. ടീമിൻറെ സമീപകാലത്തെ മികച്ച റെക്കോഡ് ടോക്യോയിൽ ആവർത്തിക്കാനായാൽ മെഡൽ അകലെയല്ല. അഭിഷേക് വർമ-യശസ്വിനി ദേശ്‌വാൾ സഖ്യവും മെഡൽ വെടിവെച്ചിടാൻ കെൽപ്പുള്ളവരാണ്.

10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ എളവേണിൽ വാളറിവൻ-ദിവ്യനേഷ് പൻവാർ സഖ്യവും അൻജും മൗദ്ഗിൽ-ദീപക് കുമാർ സഖ്യവും ഇന്ത്യയ്ക്കായി ഇറങ്ങും. 20 ടീമുകളാണ് മത്സരരംഗത്തുള്ളത്.

സൗരഭ്-മനു ഭേക്കർ

10 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഇരുവരും രണ്ടാം റാങ്കുകാരാണ്. ടോക്യോയിൽ സൗരഭ് ഈയിനത്തിൽ ഫൈനൽ റൗണ്ടിൽ കടന്നിരുന്നു. വനിതാ വിഭാഗത്തിൽ നന്നായി തുടങ്ങിയ മനു ഭേക്കറിന് പിസ്റ്റളിലെ തകരാറാണ് തിരിച്ചടിയായത്.

അഭിഷേക്-യശസ്വിനി

വ്യക്തിഗത ഇനത്തിൽ ലോകറാങ്കിങ്ങിൽ ഒന്നാം റാങ്കുകാരാണ് അഭിഷേകും യശസ്വിനിയും. എന്നാൽ, ടോക്യോയിൽ മികവുപുലർത്താൻ ഇരുവർക്കും കഴിഞ്ഞില്ല. അഭിഷേക് 17-ാം സ്ഥാനത്തും യശസ്വനി 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

സൗരഭ്-മനു കരിയർ നേട്ടം

2021

ലോകകപ്പ് സ്വർണം-ന്യൂഡൽഹി

ലോകകപ്പ് വെള്ളി-ഒസൈജാക്

2020

ലോകകപ്പ് സ്വർണം-ന്യൂഡൽഹി

ലോകകപ്പ് സ്വർണം-ബെയ്ജിങ്

ലോകകപ്പ് സ്വർണം-മ്യൂണിക്

ലോകകപ്പ് സ്വർണം-റിയോ