തേഞ്ഞിപ്പലം: ദക്ഷിണേന്ത്യാ ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ കേരളത്തിന് ആദ്യസ്വർണം ജമ്പിങ് പിറ്റിൽ നിന്ന്. 16-ൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇ.എസ്. ശിവപ്രിയയാണ് (5.49 മീ.) സ്വർണം നേടിയത്.

ഗുവാഹട്ടിയിൽനടന്ന ദേശീയമീറ്റിൽ ഇതേ ഇനത്തിൽ വെള്ളിമെഡൽ ജേതാവണ് ശിവപ്രിയ. കാലിക്കറ്റിലെ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മീറ്റിൽ ലോങ്ജമ്പിൽ 5.68 മീ. ചാടി റെക്കോഡ് നേടിയിരുന്നു.

തൃശ്ശൂർ നാട്ടിക സ്‌പോർട്‌സ് അക്കാദമിയിലെ പരിശീലകനായ കണ്ണന് കീഴിൽ മൂന്നുവർഷമായി പരിശീലനം നടത്തുന്നുണ്ട്. പ്ലസ് വൺ വിദ്യാർഥിയായ ശിവപ്രിയ പെരിങ്ങോട്ടുകര ചെമ്മാപ്പള്ളി ഇയാനി സുധീരന്റെയും ചാന്ദ്‌നിയുടെയും മകളാണ്.