ലണ്ടൻ: ലിവർപൂൾ നായകൻ ജോർഡാൻ ഹെൻഡേഴ്‌സന് പരിക്കുമൂലം പത്താഴ്ച വിശ്രമം. എവർട്ടനെതിരേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരത്തിനിടെയാണ് പരിക്കേറ്റത്. നേരത്തേതന്നെ പ്രമുഖ താരങ്ങളുടെ പരിക്കുമൂലം വലയുന്ന ടീമിന്‌ ഇത്‌ കനത്തപ്രഹരമായി.

വിർജിൽ വാൻഡെയ്ക്, ജോയൽ മാട്ടിപ്പ്, ജോ ഗോമസ്, ഫാബീന്യോ എന്നിവർക്കാണ് നിലവിൽ പരിക്കുള്ളത്. മൂന്ന് പ്രമുഖ സെൻട്രൽ ബാക്കുകളുടെ അഭാവത്തിൽ മധ്യനിരതാരമായ ഹെൻഡേഴ്‌സനെ ഈ സ്ഥാനത്താണ് പരിശീലകൻ കളിപ്പിച്ചിരുന്നത്. പ്രധാനതാരങ്ങളുടെ പരിക്ക് പ്രീമിയർ ലീഗിൽ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.