ദുബായ്: മുംബൈ ഇന്ത്യൻസിന്റെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എവിടെ? ഐ.പി.എൽ. രണ്ടാംഘട്ട മത്സരം തുടങ്ങി ഒരാഴ്ചയാകുമ്പോൾ മുംബൈ ഇന്ത്യൻസ് ആരാധകർ ആകാംക്ഷയിലാണ്. ആദ്യ രണ്ടു മത്സരത്തിലും ഹാർദിക് കളിച്ചില്ല.

പരിക്കിലുള്ള ഹാർദിക്കിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ഞായറാഴ്ച ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഹാർദിക് ഇറങ്ങുമെന്നും മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഡയറക്ടർ സഹീർ ഖാൻ പറഞ്ഞു.