കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്.സി.യുടെ യുവനിര ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ആർമി ഗ്രീനിനെ തോൽപ്പിച്ചു (3-2). സെമിയിൽ എഫ്.സി. ഗോവയാണ് എതിരാളി.

വുങ്ഗയാം മുയ്‌റാങ് (20), മലയാളിതാരം ലിയോൺ അഗസ്റ്റിൻ (47), നംഗ്യാൽ ബൂട്ടിയ (74) എന്നിവർ ബെംഗളൂരുവിനായി സ്കോർ ചെയ്തു. ആർമിയുടെ രണ്ട് ഗോളും പെനാൽട്ടിയിൽ നിന്നായിരുന്നു. ലാല്ലാംകിമ (9), ടി.വി. വിബിൻ (89) എന്നിവർ സ്കോർ ചെയ്തു.