മഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്‌സലോണയുടെ പരിശീലകൻ റൊണാൾഡ് കോമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്. ലാലിഗ ഫുട്‌ബോളിൽ കാഡിസിനെതിരായ മത്സരത്തിനിടെയുള്ള ചട്ടലംഘനത്തിനാണ് സ്പാനിഷ് സോക്കർ ഫെഡറേഷൻ അച്ചടക്ക നടപടിയെടുത്തത്.

കാഡിസിനെതിരായ മത്സരത്തിൽ ബാഴ്‌സ താരം ഫ്രാങ്ക് ഡി ജോങ്ങിന് ചുവപ്പുകാർഡ് നൽകിയതടക്കമുള്ള കാര്യങ്ങളിൽ പരിശീലകൻ ക്ഷുഭിതനായിരുന്നു. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയും ചെയ്തു. ലീഗിൽ ലെവന്റെ, അത്‌ലറ്റിക്കോ മഡ്രിഡ് ടീമുകൾക്കെതിരേയുള്ള മത്സരങ്ങൾ കോമാൻ ഗാലറിയിലിരുന്ന് കാണേണ്ടിവരും. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് ബാഴ്സലോണ.