: ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റിൽ വാക്‌പോരിന് ഇടമില്ലെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. വാക്കുകൾകൊണ്ട് പ്രകോപിപ്പിച്ച് എതിരാളിയെ തളർത്തുന്ന ഓസ്‌ട്രേലിയൻ ടീം അല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുമ്പൊക്കെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കഠിനമായ വാക് പോരാട്ടങ്ങൾക്കും വേദിയാകാറുണ്ട്.
“സൗഹൃദ സംഭാഷണത്തിനും നല്ല മത്സരത്തിനും ഇവിടെ അവസരമുണ്ട്. പക്ഷേ, വാക്‌പോരിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല” ലാംഗർ പറഞ്ഞു.