ഭോപാൽ: ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളത്തിന്റെ പി.ഡി. അഞ്ജലിക്ക് വെള്ളി. 100 മീറ്റർ 11.88 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഞ്ജലി രണ്ടാംസ്ഥാനം നേടിയത്. ഡൽഹിയുടെ തരഞ്ജീത് കൗർ (11.70 സെക്കൻഡ്) സ്വർണം നേടി.
കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ചാണ് മത്സരം. കേരളത്തിൽനിന്ന് ഏഴ് ആൺകുട്ടികളടക്കം 12 പേർ മാത്രമേ മത്സരത്തിൽ പങ്കെടുക്കുന്നുള്ളൂ. മീറ്റ് ബുധനാഴ്ച സമാപിക്കും.