റിയോ ഡി ജനെയ്‌റോ: ബ്രസീലിയൻ ഫുട്‌ബോൾ ടീമായ പാമാസിന്റെ നാല് കളിക്കാരും ക്ലബ്ബ് പ്രസിഡന്റും വിമാനാപകടത്തിൽ മരിച്ചു. ലൂക്കാസ് പ്രാക്‌സീഡസ്, ഗിൽഹെം നോ, റനുൽ, മാർകസ് മോളിനാരി എന്നീ കളിക്കാരും ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീറയും പൈലറ്റും മരിച്ചു.
വിലനോവ ക്ലബ്ബിനെതിരായ മത്സരത്തിനായി പോകവേ, ജിയാനിയ നഗരത്തിലാണ് അപകടം. പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നു.
ബ്രസീൽ സീരി ഡി തലത്തിൽ മത്സരിക്കുന്ന ക്ലബ്ബാണ് പാമാസ്.