ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം ടി.വി.യിൽ കണ്ടത് 100 കോടിയിലേറെ ആരാധകർ. ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള മത്സരം ആരാധകരെ സംബന്ധിച്ച് തീർത്തും വൈകാരികമായിരുന്നു. മത്സരസമയവും അനുകൂലമായപ്പോൾ കാഴ്ചക്കാർ കൂടി.