മിലാൻ: വെറ്ററൻ സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സ്വന്തം ടീമിനായും എതിർടീമിനായും ഗോളടിച്ച കളിയിൽ എ.സി. മിലാന് ജയം. ഇറ്റാലിയൻ സീരി. എ ഫുട്‌ബോളിൽ ബൊളോണയെ 4-2-ന് തോൽപ്പിച്ചു.

49-ാം മിനിറ്റിലാണ് സ്ലാട്ടൻ സെൽഫ് ഗോളടിച്ചത്. എന്നാൽ 90-ാം മിനിറ്റിൽ ബൊളോണ വലയിൽ പന്തെത്തിച്ചത് മിലാൻ താരം പ്രായശ്ചിത്തം ചെയ്തു. റാഫേൽ ലിയാവോ (16), ഡേവിഡ് കലാബ്രിയ, ഇസ്മായിൽ ബെനാകെർ (84) എന്നിവരും മിലാനായി ഗോൾ നേടി. സ്ലാട്ടന്റെ സെൽഫ് ഗോളിന് പുറമെ മൂസ ബാരോയും (52) ബോളോണയ്ക്കായി ലക്ഷ്യം കണ്ടു.

ഒമ്പത് കളിയിൽനിന്ന് 24 പോയന്റുമായി മിലാൻ ഒന്നാം സ്ഥാനത്തേക്ക് കയറി.