ഹൈദരാബാദ്: അണ്ടർ-25 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഒമ്പത് വിക്കറ്റിന് ബിഹാറിനെ തോൽപ്പിച്ചു. സ്കോർ: ബിഹാർ 50 ഓവറിൽ ഒമ്പതിന് 202. കേരളം 38.3 ഓവറിൽ ഒന്നിന് 203.

കേരളത്തിനായി ആനന്ദ് കൃഷ്ണൻ സെഞ്ചുറി (100*) നേടി. കൃഷ്ണപ്രസാദ് അർധസെഞ്ചുറി (52) കണ്ടെത്തി.