മിലാൻ: ഇറ്റാലിയൻ സീരി എയിൽ എ.സി. മിലാന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന സൂപ്പർ സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് പരിക്ക്. ഇതോടെ രണ്ടാഴ്ച പുറത്തിരിക്കേണ്ടിവരും.
നാപ്പോളിക്കെതിരായ മത്സരത്തിൽ പേശികൾക്കേറ്റ പരിക്കാണ് ഇബ്രയ്ക്ക് വിനയായത്. മത്സരത്തിൽ ഇരട്ടഗോളുകളോടെ ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. ലീഗിൽ പത്തുഗോളുകളുമായി ടോപ് സ്‌കോററാണ്. ലീഗിലെയും യൂറോപ്പ കപ്പിലെയും രണ്ടുവീതം മത്സരങ്ങൾ ഇബ്രയ്ക്ക് നഷ്ടപ്പെട്ടേക്കും. ലീഗിൽ 20 പോയന്റുമായി മിലാനാണ് മുന്നിൽ.