സൂറിച്ച്: കൊറോണ വൈറസിനെതിരേ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ ആരംഭിക്കുന്ന ബോധവത്കരണ കാമ്പയിനിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയും.
ലോകാരോഗ്യസംഘടനയുമായി ചേർന്നാണ് ഫിഫ പ്രചാരണ പ്രവർത്തനം തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന 28 താരങ്ങളെയാണ് ഫിഫ തിരഞ്ഞെടുത്തത്. സൂപ്പർതാരം ലയണൽ മെസ്സി, അലിസൺ ബക്കർ, ജിയാൻലുജി ബഫൺ, ഇകർ കസിയസ്, സാമുവൽ എറ്റു, ഫിലിപ്പ് ലാം, റഡമെൽ ഫാൽക്കാവോ, ഗാരി ലിനേക്കർ, മൈക്കൽ ഓവൻ, സാവി, കാർലോസ് പുയോൾ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്.
കൈ കഴുകൽ അടക്കം വൈറസിനെ തടയാനുള്ള അഞ്ച് മാർഗങ്ങളാണ് 13 ഭാഷകളിലായി തയ്യാറാക്കുന്ന വീഡിയോയിലുണ്ടാവുക.