കേപ്ടൗൺ: വെറ്ററൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ കരാർ പട്ടികയിൽനിന്ന് പുറത്ത്. 16-താരങ്ങളെ ഉൾപ്പെടുത്തിയാണ് 2020-21 ലേക്കുള്ള പട്ടിക ബോർഡ് പുറത്തുവിട്ടത്. ഇടംകൈയൻ പേസർ ബ്യൂറൻ ഹെൻട്രിക്കസാണ് അപ്രതീക്ഷിതമായി പട്ടികയിൽ ഇടംപിടിച്ച താരം.
മുൻ നായകൻ ഫാഫ് ഡു പ്ലെസി, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, കഗീസോ റബാഡെ, ഡീൻ എൽഗാർ, ലുങ്കി എൻഗീഡി തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിലുണ്ട്.
36-കാരനായ സ്റ്റെയ്ൻ പരിക്കുമാറി കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.