ലണ്ടൻ: കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകൾ യുവേഫ മാറ്റിവെച്ചു. മേയ് 30-ന് ഇസ്താംബുളിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്.
രോഗം പടർന്നതിനെ ത്തുടർന്ന് ടൂർണമെന്റുകൾ നിർത്തിവെച്ചിരിക്കുകയാണ്. പ്രീക്വാർട്ടർഘട്ടം വരെയാണ് ചാമ്പ്യൻസ് ലീഗ് നടന്നത്. മത്സരം എന്ന് പുനരാരംഭിക്കുമെന്ന് പറയാറായിട്ടില്ല. ഇതോടൊപ്പം വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലും മാറ്റിയിട്ടുണ്ട്.