കോഴിക്കോട്: നീന്തലിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച്, ഗ്ലെന്മാർക് ഫൗണ്ടേഷൻ കേരളത്തിൽ നീന്തൽ അക്കാദമി തുടങ്ങും. തിരുവനതപുരത്ത്‌ എൽ.എൻ.സി.പി.യിൽ ആയിരിക്കും ഡിസംബർമുതൽ അക്കാദമി പ്രവർത്തിക്കുക. ഗ്ലെന്മാർക് 10 കൊല്ലമായി ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നീന്തൽ അക്കാദമി നടത്തിവരുന്നുണ്ട്. 200-ലധികം നീന്തൽത്താരങ്ങൾ പദ്ധതിയുടെ ഭാഗമായുണ്ട്.