ന്യൂഡൽഹി: അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ.എഫ്.ഐ.) സീനിയർ വൈസ് പ്രസിഡന്റായി മലയാളിയായ അഞ്ജു ബോബി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. കർണാടക അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രതിനിധിയായാണ് അഞ്ജു എ.എഫ്.ഐ. ഭാരവാഹിയാകുന്നത്.

കേരള അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നാലുവർഷത്തേക്കാണ് തിരഞ്ഞെടുപ്പ്.

പ്രസിഡന്റായി മഹാരാഷ്ട്രയിൽനിന്നുള്ള അദിൽ ജെ. സുമരിവാല തുടരും. മൂന്നാംതവണയാണ് സുമരിവാല ഈ സ്ഥാനത്തെത്തുന്നത്. ഒക്ടോബർ 31-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഇല്ലാതായതോടെ, വെള്ളിയാഴ്ച ഐകകണ്‌ഠ്യേന ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു.