ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം. വ്യാഴാഴ്ച രാത്രി ഹൃദയാഘാതം വന്നതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ശസ്ത്രക്രിയ വിജയകരമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. 61-കാരനായ കപിൽ കുറച്ചുകാലമായി പ്രമേഹബാധിതനായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

1983-ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയത് കപിലിന്റെ കീഴിലാണ്. ലോകക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് എന്ന റെക്കോഡ് (434) നേടി. പിന്നീട് അത് തിരുത്തപ്പെട്ടു. അടുത്തദിവസംവരെ പൊതുരംഗത്ത് സജീവമായിരുന്നു.