ലണ്ടൻ: ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന വനിതാ താരമായി ജപ്പാന്റെ നവോമി ഒസാക്ക. ധനകാര്യ പ്രസിദ്ധീകരണമായ ഫോബ്‌സിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 12 മാസങ്ങളിലായി ടെന്നീസ് താരത്തിന് 284 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ഇതിൽ സമ്മാനത്തുകയും പരസ്യമുൾപ്പെടെയുള്ള വരുമാനവുമുണ്ട്. ഒരു വർഷത്തെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇത് റെക്കോഡാണ്.

അമേരിക്കൻ ടെന്നീസ് താരം സൈറീന വില്യംസിന്റെ നാല് വർഷത്തെ കുത്തക അവസാനിപ്പിച്ചാണ് ഒസാക്ക ഒന്നാമതെത്തിയത്. 273 കോടി രൂപയുമായി സെറീന രണ്ടാം സ്ഥാനത്തുണ്ട്. മുമ്പ് റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ 225 കോടി രൂപ പ്രതിഫലമായി നേടിയതായിരുന്നു ഒരു വർഷത്തെ ഏറ്റവും ഉയർന്ന തുക. ആ റെക്കോഡാണ് ഇത്തവണ ഒസാക്ക മറികടന്നത്.

2018-ൽ യു.എസ്. ഓപ്പണും 2019-ൽ ഓസ്‌ട്രേലിയൻ ഓപ്പണും ജപ്പാൻ താരം നേടിയിരുന്നു.