ബെയ്ജിങ്: പ്രതിഫലക്കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് ചൈനീസ് ഫുട്‌ബോൾ അസോസിയേഷൻ 11 ക്ലബ്ബുകളെ അയോഗ്യരാക്കി. ഇതോടെ അഞ്ച് ക്ലബ്ബുകൾ ഫുട്‌ബോളിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ ചൈനീസ് സൂപ്പർ ലീഗിൽ കളിച്ച ടിയാൻജിൻ ടിയാൻഹായ് ക്ലബ്ബും അയോഗ്യരാക്കപ്പെട്ടവയിൽപ്പെടും. ഫുട്‌ബോളിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ചവയിലും ഇതേ ക്ലബ്ബുണ്ട്. നാല് രണ്ടാം ഡിവിഷൻ ക്ലബ്ബുകളും ആറ്് മൂന്നാം ഡിവിഷൻ ക്ലബ്ബുകളുമാണ് അയോഗ്യരാക്കപ്പെട്ടത്.

കടുത്ത സാമ്പത്തികപ്രശ്നങ്ങളെത്തുടർന്നാണ് അഞ്ച് ക്ലബ്ബുകൾ പിന്മാറുന്നത്. സൂപ്പർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ക്ലബ്ബാണ് ടിയാൻഹായ്. സൂപ്പർ ലീഗിൽ ഇത്തവണ 16 ക്ലബ്ബുകൾ കളിക്കുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു.