ടോക്യോ: യുമെനിഷോമയിലെ ഒളിമ്പിക്‌സ് അമ്പെയ്ത്ത് വേദിയിൽ കനത്ത ചൂടിനിടെ റഷ്യൻ വനിതാ താരം തളർന്നുവീണു. അമ്പെയ്ത്ത് വ്യക്തിഗത റാങ്കിങ്ങിനായി മത്സരിച്ച സ്വെറ്റ്‌ലാന ഗോംബിയോവയാണ് മത്സരം പൂർത്തിയാക്കിയതിന് പിന്നാലെ മോഹാലസ്യപ്പെട്ടുവീണത്. താരത്തിന് വൈദ്യപരിചരണം വേണ്ടിവന്നു.

33 ഡിഗ്രി സെൽഷ്യസാണ് ഇപ്പോൾ ടോക്യോയിലെ ചൂട്.

ഈ ചൂടൊന്നും തന്നെ തളർത്തില്ലെന്ന് സ്വെറ്റ്‌ലാന പിന്നീട് പറഞ്ഞു.

64 മത്സരാർഥികളിൽ 45-ാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയ സ്വെറ്റ്‌ലാന അടുത്തദിവസം വ്യക്തിഗതവിഭാഗത്തിലും ടീമിനത്തിലും മത്സരിക്കുന്നുണ്ട്.